Posts

അപ്പച്ചൻ 👨‍👦

 #fathersday ഉറക്കം ശെരിയാകണമെങ്കിൽ ജോയിച്ചേട്ടന് ഒരു കാൽ അൽപ്പം ഉയർത്തി വയ്ക്കണമായിരുന്നു..!😳 ഈ ജോയിച്ചേട്ടൻ എന്റെ അപ്പച്ചനാട്ടോ...🥰 എന്നാലും ഉറങ്ങുമ്പോൾ ഒരു കാൽ ജനാലക്കെ കയറ്റി വക്കുന്നത് എന്തിനാണോ ആവോ...🤔 ഒരിക്കൽ ഞാനത് അപ്പച്ചനോട് ചോദിച്ചു. കുഞ്ഞുനാളിൽ അപ്പച്ചന്റെ നെഞ്ചത്ത് കിടന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലായിരുന്നു.😊 ഞാൻ വളരാൻ തുടങ്ങിയപ്പോൾ എന്നെ നെഞ്ചത്തു കിടത്തി അപ്പച്ചനും ഉറങ്ങാൻ പറ്റാതായി.😅 പിന്നെ എന്നെ അമ്മച്ചീടെ കൂടെ കട്ടിലിൽ കിടത്തി. അനിയനും കൂടി ആയപ്പോൾ കട്ടിന്മേൽ ഞങ്ങൾ ആധിപത്യം പിടിച്ചു..😁 അപ്പച്ചൻ താഴെ പായ വിരിച്ച കിടക്കും. ഒപ്പം ഞങ്ങൾ ഉരുണ്ട് മറിഞ്ഞു താഴോട്ട് വീഴാതിരിക്കാൻ വേണ്ടി ഒരു കാൽ കട്ടിലിൽ കയറ്റിവയ്ക്കും.... അങ്ങനെ അതൊരു ശീലമായി...🥰🥰 അപ്പച്ചൻ എപ്പോഴും എനിക്ക് ഒരു വിസ്മയമാണ്. ത്യാഗം കലർന്നാലേ സ്നേഹത്തിനു മധുരമുള്ളൂ എന്ന് കേട്ടിട്ടുണ്ട്.💔അത് എത്രയോ ശെരിയാണ്...! മറ്റുള്ളവരോടുള്ള എന്റെ സ്നേഹം പലപ്പോഴും ഞാൻ അളക്കുന്നത് എൻ്റെ എന്റെ അപ്പച്ചനെ നോക്കിക്കൊണ്ടാണ്. ഇഷ്ടമുള്ളതിനു വേണ്ടി നമ്മൾ പലതും വേണ്ടന്നുവയ്ക്കും.💕 അമ്മച്ചി എടുത്തുകൊടുത്തല്ലാതെ തനിക്കുവേണ്ട

ഉമ്മ 💋😘

 ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു...🥰 വേറെ ആർക്കുമല്ല... എന്റെ അമ്മയ്ക്ക്...🥰 ഇത് ഒരു സെമിനാരിക്കാരന്റെ പലപ്പോഴും ഉള്ള ഒരു വിങ്ങലാണ്... 😔😔 പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ സെമിനാരിയിൽ ചേർന്നു. സത്യം പറഞ്ഞാൽ അന്ന് തിരിച്ചറിഞ്ഞതാണ് ജീവിതത്തിൽ എന്നും ഒപ്പമുണ്ടായിരുന്ന അമ്മയുടെ വില. കാരണം, അങ്ങനെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ സാന്നിധ്യം സെമിനാരിയിൽ ഇല്ല.😓 അപ്പന്മാരെപ്പോലെ ഞങ്ങളെ നോക്കുന്ന റെക്ടർ അച്ചന്മാരും മുത്തശ്ശൻമാരുടെ സ്നേഹം വിളമ്പുന്ന വല്യച്ചന്മാരും ഇവിടെ ഉണ്ട്. ചേട്ടന്മാരും അനിയന്മാരുമൊക്കെയായി ഇവിടെ ഒത്തിരി പേര് ഉണ്ട്... പക്ഷെ 'അമ്മ... ഇല്ല.. പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി കണ്ട് ആ ഗ്യാപ് നികത്താൻ ഈ പാവം ശെമ്മാശൻ വളർന്നിട്ടില്ല എന്ന് കൂട്ടിക്കോളൂ...😇   വീട്ടിലായിരുന്നപ്പോ എല്ലാത്തിനും 'അമ്മ വേണമായിരുന്നു...☺️ "എടാ അഖിലേ.., ഒന്ന് എഴുന്നേൽക്കടാ .. ഒന്ന് ഇരുന്ന് പടിക്കടാ .. ഒന്ന് കുളിക്കടാ..." എന്നൊക്കെ പിന്നാലെ നടന്ന് പറഞ് ചെയ്യിക്കുമായിരുന്നു മോളി ടീച്ചർ - എന്റെ 'അമ്മ.🥰അന്നൊന്നും അമ്മച്ചിയുടെ സ്നേഹത്തിനു അത്ര മധുരം തോന്നിയിരുന്നില്ല... പക്ഷെ ഇപ്പൊ തോന്നുന്നു.