ഉമ്മ 💋😘

 ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു...🥰

വേറെ ആർക്കുമല്ല... എന്റെ അമ്മയ്ക്ക്...🥰

ഇത് ഒരു സെമിനാരിക്കാരന്റെ പലപ്പോഴും ഉള്ള ഒരു വിങ്ങലാണ്... 😔😔


പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ സെമിനാരിയിൽ ചേർന്നു. സത്യം പറഞ്ഞാൽ അന്ന് തിരിച്ചറിഞ്ഞതാണ് ജീവിതത്തിൽ എന്നും ഒപ്പമുണ്ടായിരുന്ന അമ്മയുടെ വില. കാരണം, അങ്ങനെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ സാന്നിധ്യം സെമിനാരിയിൽ ഇല്ല.😓 അപ്പന്മാരെപ്പോലെ ഞങ്ങളെ നോക്കുന്ന റെക്ടർ അച്ചന്മാരും മുത്തശ്ശൻമാരുടെ സ്നേഹം വിളമ്പുന്ന വല്യച്ചന്മാരും ഇവിടെ ഉണ്ട്. ചേട്ടന്മാരും അനിയന്മാരുമൊക്കെയായി ഇവിടെ ഒത്തിരി പേര് ഉണ്ട്... പക്ഷെ 'അമ്മ... ഇല്ല.. പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി കണ്ട് ആ ഗ്യാപ് നികത്താൻ ഈ പാവം ശെമ്മാശൻ വളർന്നിട്ടില്ല എന്ന് കൂട്ടിക്കോളൂ...😇

 

വീട്ടിലായിരുന്നപ്പോ എല്ലാത്തിനും 'അമ്മ വേണമായിരുന്നു...☺️ "എടാ അഖിലേ.., ഒന്ന് എഴുന്നേൽക്കടാ .. ഒന്ന് ഇരുന്ന് പടിക്കടാ .. ഒന്ന് കുളിക്കടാ..." എന്നൊക്കെ പിന്നാലെ നടന്ന് പറഞ് ചെയ്യിക്കുമായിരുന്നു മോളി ടീച്ചർ - എന്റെ 'അമ്മ.🥰അന്നൊന്നും അമ്മച്ചിയുടെ സ്നേഹത്തിനു അത്ര മധുരം തോന്നിയിരുന്നില്ല... പക്ഷെ ഇപ്പൊ തോന്നുന്നു...☺️ അത് പിന്നെ എല്ലായിപ്പോഴും അങ്ങനെ ആണല്ലോ... അതുകൊണ്ട് ഞാൻ പറയാൻ വന്നത് മറ്റൊന്നുമല്ല... Mothers' Day ആയിട്ട് എന്റെ കൂട്ടുകാർ അമ്മമാർക്ക് ഒരു കൊച്ചു സമ്മാനം കൊടുക്കണം... ഒരു ചക്കര ഉമ്മ... 😘അതല്ലാതെ "അമ്മയേക്കാൾ വലിയ പോരാളി ഇല്ല" ന്നൊക്കെപ്പറഞ് സ്ഥിരം ക്‌ളീഷേ പോസ്റ്റുകൾ ഇട്ടിട്ട് അമ്മയ്‌ക്കെന്നാ കിട്ടാനാ...


കൊടുക്കാൻ മറന്നുപോയ, മടിച്ചുനിന്ന, നാണിച്ചുകളഞ്ഞ ഓരോ ഉമ്മയുടെയും വിലയറിഞ്ഞ ഒരു സെമിനാരിക്കാരന്റെ അഭ്യർത്ഥനയാണ്...

വെക്കേഷന് വീട്ടിൽ ചെന്ന് അമ്മയ്ക്ക് കൊടുക്കാൻ ഉള്ളിൽ ഒരു ഉമ്മ സൂക്ഷിച്ചിട്ടുണ്ട്...💝😘

മടിക്കേണ്ട അതങ്ങു കൊടുത്തേര്... ഇല്ലെങ്കിൽ പിന്നെ അതൊരു വേദനയായി അവശേഷിക്കും...😇💔💔


✍️ Beginner Monk 

Comments

Popular posts from this blog

അപ്പച്ചൻ 👨‍👦